ഇന്നത്തെ ചിന്താവാചകം

മഹാകവി പാലാ

                                                                                                              

                   മഹാകവി പാലാ നാരായണന്‍ നായര്‍                               

             ടി.വി.പുരത്ത് ജനിച്ച് വളര്‍ന്ന വ്യക്തിയല്ലെങ്കിലും വിവാഹത്തിലൂടെ ഇന്നാട്ടുകാരനായി മാറിയ, കേരളത്തിന്റെ ശക്തിയും ചൈതന്യവും കാവ്യാത്മകവുമായ ഈരടികളിലൂടെ അന്യ ദേശങ്ങളിലേക്ക് വ്യാപിപ്പിച്ച മഹാകവിയായിരുന്നു പാലാ നാരായണന്‍ നായര്‍.

       അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത മലയാളികളുടെ ഏക മഹാകവിയായിരുന്നുജപ്പാനെതിരായുള്ള യുദ്ധം അദ്ദേഹം നയിച്ചത് ബര്‍മയിലെ കൊടുംകാടുകളിലായിരുന്നുഅക്കാലത്തെ യുദ്ധകാല രാത്രികള്‍ അദ്ദേഹം കാവ്യരചനയില്‍ വ്യാപൃതനായിരുന്നുഅവിടെ പിറന്ന കാവ്യങ്ങളാണ് നിര്‍ദ്ദനന്‍,അടിമ,പടക്കളം തുടങ്ങിയവ.ബര്‍മ്മയിലായിരുന്നതുകൊണ്ട് കേരളീയ സഹൃദയര്‍ക്കു മുന്നില്‍ കാവ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തിനു സാദ്യമായിരുന്നില്ല.അക്കാലത്ത് തിരുവനന്തപുരം കാരനായ ഒ.എം.ഭാസ്കര്‍ (വട്ടൂര്‍ ഭാസി)പാലായില്‍ വൈദ്യനായി സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നുആ ഡോക്ടറുടെ പേര്‍ക്കാണ് തന്റെ കാവ്യങ്ങള്‍ പാലാ അയച്ചുകൊടുത്തിരുന്നത്അങ്ങനെ ഒ.എം.ഭാസ്കര്‍ പ്രസാധകനായി തന്റെ സൃഷടികള്‍ കാവ്യകൈരളിക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചുമിലിട്ടറി ജീവിതത്തിനു മുന്‍‌പേ   ഒ.എം.ഭാസ്കരെ പാലായ്ക്കു പരിചയമുണ്ടായിരുന്നുഈ സൌഹൃദമാണ് പിന്നീട് ഡോക്ടറുടെ കുടുംബാംഗമായ സുഭദ്രക്കുട്ടിയെ വിവാഹം ചെയ്ത് തന്റെ കര്‍മ്മമണ്ഡലം നമ്മുടെ നാടായ തിരുമണിവെങ്കിടപുരത്ത് ആക്കുന്നതില്‍ എത്തിച്ചേര്‍ന്നത്. 1947ല്‍ ആയിരുന്നു കവിയുടെ വിവാഹംഅന്ന് കേരളത്തിലെ പ്രശസ്തനായ കവിയായിരുന്നു പാലാ.
1947 മുതല്‍ 1978 വരെ അദ്ദേഹം വിവിധ ദേശ സഞ്ചാരത്തിലായിരുന്നു. 1978ല്‍ കേരളായൂണിവേഴ്സിറ്റിയുടെ പബ്ലിക്കേഷന്‍ വകുപ്പ് മേധാവി എന്ന നിലയില്‍ നിന്നും വിരമിച്ചതിനു ശേഷം തന്റെ സര്‍വ്വസാന്നിധ്യവും ഈ തിരുമണിവെങ്കിടപുരം ദേശത്തായിരുന്നുഅദ്ദേഹം നാട്ടിലെ കലാ സാഹിത്യ സാംസ്കാരിക വേദികളില്‍ നിറഞ്ഞു നിന്നുനമ്മുടെ ഭാഷയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കവിതകളെഴുതിയ കവി പാലാ ആയിരുന്നു.


കൃതികള്‍:

അമൃതകല,നിര്‍ദ്ധനന്‍‌ ,അടിമ, പടക്കളം,കേരളം വളരുന്നു,പൗര്‍‌ണ്ണമി, പാലാഴി, മേഘസഞ്ചാരം, സമരമുഖത്ത് ,ഗാന്ധിഭാരതം, അനന്തപുരി,സൂര്യഗായത്രി,

പുരസ്കാരങ്ങള്‍:

ക്ഷേത്ര പ്രവേശന വിളംബരത്തോടനുബന്ധിച്ചു നടത്തിയ കവിതാമത്സരത്തില്‍‌ ഒന്നാം സമ്മാനമായ സ്വര്‍ണ്ണമെഡല്‍ നേടി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പൂത്തേഴന്‍ സ്‌മാരക പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം,വള്ളത്തോള്‍ പുരസ്കാരം കാളിദാസ പുരസ്കാരം മൂലൂര്‍ അവാര്‍‌ഡ് എന്നിവയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. മലയാള കവിതയ്‌ക്ക്‌ നല്‍കിയ സമഗ്ര സംഭാവനയ്ക്ക്‌ 2002ലെ മാതൃഭൂമി പുരസ്കാരവും ലഭിച്ചു.1937-ല്‍ കവിതാ രചനയ്ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തില്‍നിന്ന്‌ കീര്‍ത്തിമുദ്ര ലഭിച്ചു. ഭോപ്പാല്‍ സാഹിത്യ സമ്മേളനത്തിന്റെ ഭാരത ഭാഷാ ഭൂഷണ്‍ ബഹുമതി, ആശാന്‍ പ്രൈസ്‌, ഓള്‍ ഇന്ത്യ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ താമ്രപത്രം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്‌.