പ്രൊഫ.വി.രമേഷ്ചന്ദ്രന്‍



പ്രൊഫ.വി.രമേഷ്ചന്ദ്രന്‍
(1942-2000)
                  റിട്ട.ഫി.ഡബ്ലു.ഡി.സൂപ്രണ്ട് വാസുദേവന്‍ നായരുടേയും റിട്ട.ഹൈസ്ക്കൂള്‍ അദ്ധ്യാപിക ഭാനുമതിയമ്മയുടേയും പുത്രനായി1942-ല്‍ ടി.വി.പുരത്തു ജനിച്ചുവൈക്കം ബോയ്സ് ഹൈസ്ക്കൂള്‍,ചങ്ങനാശ്ശേരി എന്‍.എസ്.എസ്.ഹിന്ദു കോളേജ്എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒന്നാം ക്ലാസോടെ എം.എ {മലയാളം}പാസ്സായിമഞ്ജേരിനിലമേല്‍പന്തളംഒറ്റപ്പാലംചേര്‍ത്തല എന്നീ എന്‍.എസ്.എസ് കോളേജുകളില്‍ അദ്ധ്യാപകനായിരുന്നു. 1997 മാര്‍ച്ചില്‍  ചേര്‍ത്തല എന്‍.എസ്.എസ്  കോളേജില്‍നിന്നും വിരമിച്ചു.
                                മംഗളോദയത്തില്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടാണ് അദ്ദേഹം സാഹിത്യ ലോകത്ത് പ്രവേശിച്ചത്ദേശാഭിമാനിയില്‍ പുസ്തകനിരൂപണം നടത്തിയിരുന്നു.  ' പൊറ്റക്കാട്ടിന്റെ കഥാലോകം '  ,  'പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍ '  ,  ' സഞ്ചാരസാഹിത്യം മലയാളത്തില്‍ ' ,
നളചരിതം കാന്താരതാരകം സംശോധിതപതിപ്പ് ' , ബാലസാഹിത്യകൃതികളായ  ,  'ചരിത്ര നായകന്മാര്‍ ' ,  ' ഗുരുദക്ഷിണ ' ,  'മാന്ത്രികവിളക്ക് ' ,  ' മഹച്ചരിതമാല-108 '  എന്നിവയാണ് കൃതികള്‍.                         സി.പി.ഐ(എം), പുരോഗമന കലാ സാഹിത്യസംഘം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ,സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, എന്നീ പ്രസ്ഥാനങ്ങളില്‍  സജീവപ്രവര്‍ത്തകന്‍